Thursday, April 9, 2020

ആഫ്രിക്കൻ ലൗ ബേർഡ് തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ


പുതുതായി ആഫ്രിക്കൻ ലൗ ബേർഡ് (African Love Bird) വളർത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.

വളരെയധികം വർണ്ണങ്ങളിൽ ലഭ്യമാകുന്നതും, ഇന്ത്യൻ തത്തകളുമായി യുള്ള സാമ്യവും മാത്രമല്ല, വിപണിയിലിപ്പോൾ ആഫ്രിക്കൻ ലൗ ബേർഡുകളുടെ ആവശ്യഗദയും,  ആഫ്രിക്കൻവംശജരായ ഇത്തരം വർണ്ണ പക്ഷികളെ  പരിപാലിക്കുന്നതിനും, വളർത്തുന്നതിനും, വാണിജ്യാടി-സ്ഥാനത്തിൽപ്രജനനം നടത്തുന്നതിനും, കച്ചവടംനടത്തുന്നതിനും ഇപ്പോൾ വളരെയധികം ആളുകൾ മുന്നോട്ടുവരുന്നുണ്ട്.

ആഫ്രിക്കൻ ലൗ ബേർഡുകളെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ ചുവടെ,
  • ആവാസവ്യവസ്ഥ (കൂടൊരുക്കുമ്പോൾ അറിയേണ്ടവ)
  • ആഹാരരീതി (ആഹാരം കൊടുക്കുമ്പോൾ അറിയേണ്ടവ)
  • പ്രജനനം (പ്രജനന സമയം)
ആവാസവ്യവസ്ഥ: ചൂടുകൂടിയ ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന ഇവക്ക് 28-36ഡിഗ്രിവരെ ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കും. ചൂടുള്ള-തണുത്ത കാലാവസ്ഥയാണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം, വിശാലമായി പറന്നു നടക്കാൻ കഴിയുന്ന കൂടുകളാണ്  പക്ഷികൾ കൂടുതൽകാലം ആരോഗ്യത്തോടെജീവിക്കുന്നതിന്, ഏറ്റവും അനുയോജ്യം. ചെറിയ കൂടുകൾ ഒരുക്കുന്നത് വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുന്നതിന് വേണ്ടിയാണ്.


തണുപ്പുള്ളസ്ഥലങ്ങളിൽ അല്ലെങ്കിൽ തണുപ്പുള്ളകാലാവസ്ഥയിൽ കൂട്ടിൽ ചെറിയ ചൂടെത്തിച്ചുകൊടുക്കുന്നത് പക്ഷികളുടെ ശരീര താപനില നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്. രാത്രി സമയങ്ങളിൽ വായൂ സഞ്ചാരമുള്ള പ്ലാസ്റ്റിക്, ഷീറ്റുകൾ കൊണ്ട് പക്ഷിക്കൂടിനെ മൂടിയും, ചെറിയ ബൾബുകൾ ഉപയോഗിച്ചും കൂട്ടിനുള്ളിലെചൂട് നിലനിർത്താൻ സാധിക്കും

ആഹാരരീതി: ആഹാരം അന്വേഷിച്ചുകണ്ടെത്തി കഴിക്കുന്ന ശീലക്കാരായ ഇവർ, പൊതുവെ ഉണങ്ങിയവിത്തുകൾ ആണ് ആഹാരമാക്കുന്നത്. കൂട്ടിൽ വളർത്തുന്നവയുടെ പ്രധാനആഹാരം 'തിന'തന്നെയാണ്. അതോടൊപ്പം എണ്ണക്കുരുക്കളയായ സൂര്യകാന്തി, സഫോള, നിഗർ എന്നിവയും ഭക്ഷണമായി കൊടുക്കാവുന്നതാണ്. ഇവയോടൊപ്പം പച്ചക്കറികൾ, കുതിർത്തപയറു വർഗ്ഗങ്ങൾ, ഇല വർഗ്ഗങ്ങൾ എന്നിവചെറുതായി ഞുറുക്കിയും ഭക്ഷണമായി കൊടുക്കാവുന്നതാണ്. (കുതിർത്ത പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ അധികമായി കൊടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും)

ശുദ്ധമായവെള്ളം ഇപ്പോഴും കൂട്ടിൽ ഉണ്ടായിരിക്കേണം. കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ കൊടുക്കുന്നത് കൂടുകളിൽ വളരുന്ന പക്ഷികളുടെ ആരോഗ്യത്തിന് സുപ്രധാനമാണ്.


പ്രജനനം: 6 to 8 മാസത്തിനു മുകളിൽ പ്രായമെത്തിയ കിളികൾ അവയുടെ ഇണയെ, കൂട്ടത്തിൽ നിന്നും സ്വയം കണ്ടെത്തുകയാണ് ഏറ്റവും അനുയോജ്യം. ചൂടുള്ളതും തണുത്തതുമായ കാലാവസ്ഥയാണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം (ചൂട്, അല്ലെങ്കിൽ തണുപ്പ് കൂടുതൽ ഉള്ള സമയങ്ങൾ പ്രജനനത്തിന് ഒട്ടും അഭികാമ്യമല്ല). 1 മുതൽ 6 മുട്ടകളാണ് സാധാരണയായി ഒരുപ്രജനനസമയത്ത് ഇടുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ തവണയാണ് ആരോഗ്യകരമായ  പ്രജനനം. 
തുടർച്ചയായ പ്രജനനം പക്ഷികളുടെ ആരോഗ്യത്തിന് വളരെദോഷകരമാണ്.


Powered & Managed by: Kerala Pets Market
Facebook: https://www.facebook.com/keralapetsbazar/

കൂടുതൽ വിശദമായ അറിവുകൾക്കും, PETS വാങ്ങുന്നതിനും, PETS സംബന്ധപ്പെട്ടവിവരങ്ങൾക്കും, ആവശ്യങ്ങൾക്കും വിളിക്കാവുന്നതാണ്. 
Call/WhatsApp: (+91) 8281540319 

No comments:

Post a Comment