ഫിഞ്ച് പക്ഷിവർഗ്ഗത്തിലെ ഏറ്റവും സുന്ദരന്മാരും, സുന്ദരികളുമാണ് ഗോൾഡിൻ ഫിഞ്ചുകൾ (Gouldian Finches), ഇവയെ ലേഡി ഗോൾഡിയൻ ഫിൻചെസ് (Lady Gouldian finches), റെയിൻബൗ ഫിൻചെസ് (Rainbow finches) എന്നീ പേരുകളിലും അറിയപ്പെടുന്നു. പക്ഷിവർഗ്ഗങ്ങളിൽ പൊതുകാണുന്നതുപോ- ലെ പെൺപക്ഷികളേക്കാൾ ആൺപക്ഷികളെയാണ് കാണാൻ കൂടുതൽ സുന്ദരന്മാർ.ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ നിറംകൂടുതൽ ആയിരിക്കും, നിറത്തിലുള്ള വെത്യാസം ആൺ, പെൺ പക്ഷികളെ പെട്ടെന്ന് തിരിച്ചറിയാൻ സാദിക്കും.
ആസ്‌ത്രേലിയൻ വംശജരായ ഇവർ, ഇന്ത്യയിലെകാലാവസ്ഥയിൽ കുറച്ചു, ശ്രദ്ധകൊടുത്താൽ വളരെ എളുപ്പത്തിൽ വളർത്തുവാനും പ്രജനനം നടത്തുവാനും സാധിക്കും. ലോകമെമ്പാടും വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതിചെയ്യപ്പെടുന്ന പ്രധാനപക്ഷികളിൽ ഒന്നാണ് ഗോൾഡിൻ ഫിഞ്ചുകൾ. അനധികൃതമായുള്ള വേട്ടയാടൽ, വംശനാശഭീഷണി നേരിട്ട സാഹചര്യത്തിൽ ആസ്‌ത്രേലിയ ഇവയുടെ കയറ്റുമതി നിർത്തിവെക്കുകയുണ്ടായി.
ഉണങ്ങിയ വിത്തുകൾ, പുല്ലിലെ ചെറിയ പ്രാണികൾ, പഴങ്ങൾ ഇവയെല്ലാമാണ് പ്രധാനആഹാരം. കൂട്ടിൽ വളർത്തുമ്പോൾ തിനതന്നെയാണ് പ്രധാന ആഹാരം. അതോടൊപ്പം കൊത്തിപ്പൊടിച്ച പച്ചക്കറികൾ, കുതിർത്ത പയർവർഗ്ഗങ്ങൾ, ഇല വർഗ്ഗങ്ങൾ, പുഴുങ്ങിയ മുട്ട എന്നിവയും ചെറിയ പ്രാണികൾ, പുഴുക്കൾ എന്നിവയെയും നൽകാവുന്നതാണ്.
Powered & Managed by: Kerala Pets Market
Facebook: https://www.facebook.com/keralapetsbazar/
കൂടുതൽ വിശദമായ അറിവുകൾക്കും, PETS വാങ്ങുന്നതിനും, PETS സംബന്ധപ്പെട്ടവിവരങ്ങൾക്കും, ആവശ്യങ്ങൾക്കും വിളിക്കാവുന്നതാണ്.
Call/WhatsApp: (+91) 8281540319
No comments:
Post a Comment