Sunday, April 5, 2020

പല്ലികൾ ചെറുപ്രാണികൾ എന്നിവയിൽനിന്നും കൂടിനെ സംരക്ഷിക്കാനുള്ള സാധാരണരീതികൾ

പക്ഷിവളർത്താൽ ചെയ്യുന്ന ഏതൊരുവ്യക്തിയും അറിഞ്ഞിരിക്കേണ്ട ചെറിയചില പൊടിക്കൈകൾ ആണ് ഞാൻ എവിടെ പ്രതിപാദിക്കുന്നത്. പക്ഷിക്കൂടുകളിൽ വളരെലളിതമായി കടന്നുവരുന്ന പ്രാണികൾ, പല്ലികൾ, പാറ്റകൾ മറ്റിഴജന്തുക്കൾ എന്നിവയെതനതായ ചിലപൊടികൈകളിലൂടെ നമുക്ക് അകറ്റിനിർത്താൻ സാധിക്കും.


സാധാരണഗതിയിൽ ചെറുപ്രാണികൾ, പല്ലികൾ എന്നിവ ദോഷമല്ലെങ്കിൽകൂടി പക്ഷിമുട്ടവെക്കുന്ന സമയങ്ങളിൽ ഇവ അപകടകാരികൾ ആണ്, അടയിരിക്കുന്ന കിളികളെ ശല്യം ചെയ്യുക, മൊട്ടപൊട്ടിച്ചുകുടിക്കുക, വിരിഞ്ഞകിളിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുക എന്നിവ സാധാരണയാണ്.

ചിലവുകുറഞ്ഞതും, ലളിതവും, നിങ്ങൾക്ക് സുപരിചിതവുമായ ചില പൊടികൈകളിലൂടെ നമുക്കിവയെ അകറ്റിനിർത്താൻ സാധിക്കും.


വൃത്തിയോടെ സൂക്ഷിക്കുന്ന കിളിക്കൂടുകൾ വളരെ പ്രധാനമാണ്. അതോടൊപ്പം ആര്യവേപ്പിൻ ഇല, തുളസിയില, വേനപ്പച്ച എന്നിവ കൂട്ടിൽസൂക്ഷിക്കുന്നത് ചെറുപ്രാണികളിൽനിന്നുള്ള ആക്രമണത്തിൽ നിന്നും, കിളികളുടെ ആരോഗ്യത്തിനും നല്ലതാണ്.


അതുകൂടാതെ മഞ്ഞൾ, വെളുത്തുള്ളി എന്നിവകൂട്ടിൽ ആഴ്ചയിൽ രണ്ടുദിവസം കൂട്ടിൽ ചതച്ചിടുന്നത് പ്രാണികളിൽ നിന്നും, ഉരഗങ്ങളിൽ നിന്നും കൂടിനെരക്ഷിക്കും.

ഇതുകൂടാതെ ദർഭ, തൈലപുല്ല്, പൂച്ചെടി എന്നീചെടികൾ ചതച്ചിടുന്നതും ഷഡ്പദങ്ങളെ കൂട്ടിൽനിന്നും അകറ്റും, കൂടാതെ  ആയുർവേദഷോപ്പുകളിൽ സുലഭമായ രാമച്ചം, കച്ചോലം എന്നിവകൂട്ടിൽ ഉപയോഗിക്കാവുന്നതാണ്.

വളരെയധികം കെമിക്കൽ മരുന്നുകൾ ഷോപ്പുകളിൽ ലഭ്യമാകുമെങ്കിലും മുകളിൽപറഞ്ഞ മാർഗങ്ങൾ വളരെലളിതവും മറ്റുദോഷങ്ങൾ ഇല്ലാത്തതുമാണ്.


കൂടുതൽവിശദമായ അറിവുകൾക്കും, PETS വാങ്ങുന്നതിനും, മറ്റ് PETS സംബന്ധപ്പെട്ട ആവശ്യങ്ങൾക്കും വിളിക്കാവുന്നതാണ്.
Call/WhatsApp: (+91) 8281540319

No comments:

Post a Comment