Tuesday, June 16, 2020

വിദേശമൃഗങ്ങളുടെ കണക്കുകൾ ശേഖരിച്ചുതുടങ്ങുന്നു

ഇന്ത്യയിൽ വളർത്തുകയും, ബ്രീഡ് ചെയ്യുകയും, കൈമാറ്റം നടത്തുകയും ചെയ്യുന്ന എല്ലാവിദേശ മൃഗങ്ങളുടെയും കണക്കുകൾ മൃഗങ്ങളുടെ ഉടമസ്ഥർതന്നെ 6 മാസത്തിനുള്ളിൽ ഗവണ്മെന്റ് വൈൽഡ് ലൈഫ് അതോറിറ്റിയിൽ രേഖപ്പെടുത്തി, സാഷ്യപത്രം കൈപ്പറ്റിയിരിക്കേണം. അല്ലാത്തപക്ഷം അവയുടെയും, അവയെ സംബന്ധിച്ചും ഉണ്ടാകുന്ന എല്ലാ വിഷയങ്ങളുടേയും പൂർണമായ ഉത്തരവാദിത്തത്തിനും, മറ്റ് ശിക്ഷാ നടപടികളും കൈകൊള്ളുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക. 




Tuesday, April 14, 2020

Gouldian Finches for sale



ഫിഞ്ച് പക്ഷിവർഗ്ഗത്തിലെ ഏറ്റവും സുന്ദരന്മാരും, സുന്ദരികളുമാണ് ഗോൾഡിൻ ഫിഞ്ചുകൾ (Gouldian Finches), ഇവയെ ലേഡി ഗോൾഡിയൻ ഫിൻചെസ് (Lady Gouldian finches), റെയിൻബൗ ഫിൻചെസ് (Rainbow finches) എന്നീ പേരുകളിലും അറിയപ്പെടുന്നു. പക്ഷിവർഗ്ഗങ്ങളിൽ പൊതുകാണുന്നതുപോ- ലെ പെൺപക്ഷികളേക്കാൾ ആൺപക്ഷികളെയാണ് കാണാൻ കൂടുതൽ സുന്ദരന്മാർ.ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ നിറംകൂടുതൽ ആയിരിക്കും, നിറത്തിലുള്ള വെത്യാസം ആൺ, പെൺ പക്ഷികളെ പെട്ടെന്ന് തിരിച്ചറിയാൻ സാദിക്കും.

Thursday, April 9, 2020

ആഫ്രിക്കൻ ലൗ ബേർഡ് തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ


പുതുതായി ആഫ്രിക്കൻ ലൗ ബേർഡ് (African Love Bird) വളർത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.

വളരെയധികം വർണ്ണങ്ങളിൽ ലഭ്യമാകുന്നതും, ഇന്ത്യൻ തത്തകളുമായി യുള്ള സാമ്യവും മാത്രമല്ല, വിപണിയിലിപ്പോൾ ആഫ്രിക്കൻ ലൗ ബേർഡുകളുടെ ആവശ്യഗദയും,  ആഫ്രിക്കൻവംശജരായ ഇത്തരം വർണ്ണ പക്ഷികളെ  പരിപാലിക്കുന്നതിനും, വളർത്തുന്നതിനും, വാണിജ്യാടി-സ്ഥാനത്തിൽപ്രജനനം നടത്തുന്നതിനും, കച്ചവടംനടത്തുന്നതിനും ഇപ്പോൾ വളരെയധികം ആളുകൾ മുന്നോട്ടുവരുന്നുണ്ട്.

ആഫ്രിക്കൻ ലൗ ബേർഡുകളെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ ചുവടെ,
  • ആവാസവ്യവസ്ഥ (കൂടൊരുക്കുമ്പോൾ അറിയേണ്ടവ)
  • ആഹാരരീതി (ആഹാരം കൊടുക്കുമ്പോൾ അറിയേണ്ടവ)
  • പ്രജനനം (പ്രജനന സമയം)

Sunday, April 5, 2020

പല്ലികൾ ചെറുപ്രാണികൾ എന്നിവയിൽനിന്നും കൂടിനെ സംരക്ഷിക്കാനുള്ള സാധാരണരീതികൾ

പക്ഷിവളർത്താൽ ചെയ്യുന്ന ഏതൊരുവ്യക്തിയും അറിഞ്ഞിരിക്കേണ്ട ചെറിയചില പൊടിക്കൈകൾ ആണ് ഞാൻ എവിടെ പ്രതിപാദിക്കുന്നത്. പക്ഷിക്കൂടുകളിൽ വളരെലളിതമായി കടന്നുവരുന്ന പ്രാണികൾ, പല്ലികൾ, പാറ്റകൾ മറ്റിഴജന്തുക്കൾ എന്നിവയെതനതായ ചിലപൊടികൈകളിലൂടെ നമുക്ക് അകറ്റിനിർത്താൻ സാധിക്കും.


സാധാരണഗതിയിൽ ചെറുപ്രാണികൾ, പല്ലികൾ എന്നിവ ദോഷമല്ലെങ്കിൽകൂടി പക്ഷിമുട്ടവെക്കുന്ന സമയങ്ങളിൽ ഇവ അപകടകാരികൾ ആണ്, അടയിരിക്കുന്ന കിളികളെ ശല്യം ചെയ്യുക, മൊട്ടപൊട്ടിച്ചുകുടിക്കുക, വിരിഞ്ഞകിളിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുക എന്നിവ സാധാരണയാണ്.

Friday, April 3, 2020

ക്വാളിറ്റിയുള്ള 15ഇനം ഗപ്പിഫിഷുകളെ കാണാം

കേരളത്തിൽ എപ്പോൾ വളരെയധികം പ്രചാരമുള്ളതും, വിപണിയുള്ളതുമാണ് ഗപ്പിഫിഷുകൾ, അവയുടെ പ്രചനനവും, വിപണനവും. ഈ വിഡിയോയിൽ വിദേശത്ത് നിന്നും ഇറക്കുമതിചെയ്യുന്നതും, ക്വാളിറ്റിയുള്ള 15-തരം ഗപ്പിഫിഷുകളെ കാണാൻ സാധിക്കും.



വിപണനം, ബ്രീഡിങ്, കെയറിങ് മുതലായവിഷയത്തിൽ സംശയങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്. അതോടൊപ്പം ഞങ്ങൾക്കുണ്ടാകുന്ന തെറ്റുകുറ്റങ്ങളും ചൂണ്ടിക്കാണിക്കാവുന്നതാണ്

Powered & Managed by: Kerala Pets Market
Facebook: https://www.facebook.com/keralapetsbazar/

കൂടുതൽവിശദമായ അറിവുകൾക്കും, വാങ്ങുന്നതിനും മറ്റ് PETS സംബന്ധപ്പെട്ട ആവശ്യങ്ങൾക്കും വിളിക്കാവുന്നതാണ്. 
Call/WhatsApp: (+91) 8281540319

Tuesday, March 31, 2020

വിദേശയിനം ഫിഞ്ചസുകളെകോളനിയായി വളർത്താം

വിദേശയിനം ഫിഞ്ചസുകളെ കോളനിയായി വളർത്തി നല്ലരീതിയിൽ ബ്രീഡ്ചെയ്യിക്കാം.




വീടിനുമുകളിൽ വളരെ വിശാലമായ ആവാസവ്യവസ്ഥയാണ് ഒരുക്കിയിരിക്കുന്നത്. നല്ലരീതിയിൽ ബ്രീഡിങ് റിസൾട്ട് ലെഭിക്കുന്നുണ്ട്.

കൂടുതൽവിശദമായ അറിവുകൾക്കും പക്ഷികളെവാങ്ങുന്നതിനും വിളിക്കാം (+91) 8281540319


വൈവിധ്യങ്ങളായ ബീറ്റാഫിഷുകൾ

വൈവിധ്യങ്ങളായ ബീറ്റാഫിഷുകളെ മനസിലാക്കുന്നതിന് ഈ വീഡിയോനിങ്ങളെ സഹായിക്കും.


Monday, March 30, 2020

ഇണക്കിവളർത്താൻ പാടില്ലാത്ത തത്തകൾ

വാണിജ്യത്തിനോ, വിനോദത്തിനോവേണ്ടി ഇന്ത്യയിൽ വളത്തുവാൻപാടില്ലാത്ത തത്തകൾ, അവയുടെ ആയുസ് എന്നിവയെക്കുറിച്ചാണ് ഈവീഡിയോയിൽ പ്രദിപാദിക്കുന്നത്. അറിവില്ലാതെയാണെങ്കിലും ഇവയെ ഇണക്കിവളർത്തുന്നത് ക്രിമിനൽനടപടിക്രമത്തിൽ പെടുന്ന കുറ്റമായി കണക്കാക്കപ്പെടുകയും 3മാസം മുതൽ 12മാസം വരെ തടവോ, Rs. 10,000 മുതൽ Rs. 1,00,000 വരെ പിഴയോ, ഇവരണ്ടുംകൂടിയോ ഈടാക്കപ്പെടാവുന്നതാണ്.